അണക്കരയിലെ വിവിധ സംഘടനകള്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
അണക്കരയിലെ വിവിധ സംഘടനകള്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: അണക്കരയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ ഡോ: സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം പഞ്ചായത്തംഗങ്ങള്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വണ്ടന്‍മേട് ഡിവിഷന്‍ മെമ്പര്‍ എന്നിവര്‍ക്കാണ്
സ്വീകരണം നല്‍കിയത്. റോട്ടറി ക്ലബ്ബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി പ്രസിഡന്റ് റെജി മാത്യു അധ്യക്ഷനായി. തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് ജനപ്രതിനിധികള്‍ക്ക് പൊന്നാട അണിയിച്ച് സ്വീകരണം നല്‍കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലസിങ്, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, കാഴ്ച സാംസ്‌കാരിക വേദി സെക്രട്ടറി റോയി കിഴക്കേക്കര, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷിബു തോമസ്, കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി ജിനു തുണ്ടിയില്‍, ജെസിഐ തേക്കടി സഹ്യാദ്രി പ്രതിനിധി സോവിന്‍ ആക്കിലേട്ട്, പ്രിന്‍സ് ഫ്രാങ്കോ, റോട്ടറി ക്ലബ് ഓഫ് അണക്കര പ്രതിനിധി ജോസുകുട്ടി പയ്യേലുമുറിയില്‍, ബാബു സുരഭി,എന്നിവര്‍ സംസാരിച്ചു.
What's Your Reaction?