നത്തുകല്ല്- അടിമാലി റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
നത്തുകല്ല്- അടിമാലി റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
ഇടുക്കി: അടിമാലി-നത്തുകല്ല് റോഡിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ഭൂനിയമ ഭേദഗതി ചട്ടം നടപ്പാക്കാന്‍ ഒന്നിച്ച് നിന്നവര്‍ പിന്നീട് അതിനെ എതിര്‍ത്തത് എന്തിനാണെന്ന് വ്യക്തമാക്കണം. ഹൈറേഞ്ചിന്റെ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു. കെട്ടിട നിര്‍മാണങ്ങളിലെ അപാകതകള്‍ പരിഹരിച്ച് ക്രമവല്‍ക്കരിക്കാനുള്ള അവസരം നല്‍കിയതോടെ ചെറിയ തുക അടച്ചുപോലും പിന്നീട് വരുന്ന നിയമ നടപടികളില്‍നിന്ന് കെട്ടിട ഉടമകള്‍ക്ക് പരിരക്ഷ നേടാനാകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. എംഎം മണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറണാക്കുന്നേല്‍, സിബിച്ചന്‍ ജോസഫ്, നേതാക്കളായ സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, ഷാജി കാഞ്ഞമല, ഷൈന്‍ കല്ലേകുളം, കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ അശോക് കുമാര്‍ എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

