മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളിലെ കലാകായിക പ്രതിഭകള്‍ക്ക് സ്വീകരണംനല്‍കി
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളിലെ കലാകായിക പ്രതിഭകള്‍ക്ക് സ്വീകരണംനല്‍കി
ഇടുക്കി: കലാകായിക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വാത്തിക്കുടി പഞ്ചായത്തും മുരിക്കാശ്ശേരി പൗരാവലിയുംചേര്‍ന്ന് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് ഉദ്ഘാടനംചെയ്തു. കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ എച്ച്എസ്എസ്, യുപി വിഭാഗങ്ങളില്‍ ജേതാക്കളും എച്ച്എസ് വിഭാഗത്തില്‍ റണ്ണര്‍അപ്പും സംസ്‌കൃതം, അറബിക് കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായും റവന്യു ജില്ലാ ശാസ്ത്രമേളയിലും പ്രവൃത്തിപരിചയമേളയിലും ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കിയിരുന്നു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് പുലിക്കോടന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മാസ്റ്റര്‍ ജിജിമോള്‍ മാത്യു, സിബി വലിയമറ്റം, ജെറിന്‍ പട്ടാംകുളം, ഫാ. ടിനു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?