ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തോട്ടം പിടിച്ചെടുത്ത് തൊഴിലാളികള്‍

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തോട്ടം പിടിച്ചെടുത്ത് തൊഴിലാളികള്‍

Aug 5, 2024 - 23:40
 0
ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തോട്ടം പിടിച്ചെടുത്ത് തൊഴിലാളികള്‍
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ അയിരുപാറ നെടുംപറമ്പില്‍ എസ്റ്റേറ്റില്‍ ശമ്പളം കിട്ടാത്തതില്‍  പ്രതിഷേധിച്ച് തോട്ടം പിടിച്ചെടുത്ത് തൊഴിലാളികള്‍. രണ്ട് വര്‍ഷത്തെ പി എഫ് , ബോണസ്, ശമ്പള കുടിശിക എന്നീ ഇനത്തിലായി ആറുകോടിയോളം രൂപയാണ് മുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. ഇതില്‍ ആറുമാസമായി തൊട്ടത്തില്‍ ജോലി ഇല്ലാത്ത അവസ്ഥയുമാണ്. മാനേജ്‌മെന്റുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും  തൊഴിലാളികളുടെ ശമ്പള  കുടിശിക തീര്‍ക്കാനോ ആനുകുല്യങ്ങള്‍ നല്‍കുന്നതിനോ  , എസ്റ്റേറ്റ്  തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലായെന്നും തോട്ടം തൊഴിലാളികള്‍ക്ക് വീതിച്ചു നല്‍കുന്നതിനുവേണ്ടി  വിവിധ ട്രേയിഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി തോട്ടം പിടിച്ചെടുക്കുവാന്‍ തീരുമാനിച്ചത്. എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന 300 താഴിലാളില്‍ ഒരാള്‍ക്ക്  ഒരേക്കര്‍ വീതം എന്ന രീതിയിലാണ് സ്ഥലം തിരിച്ചു നല്‍കുന്നത് . ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം തൊഴിലാളികള്‍ക്ക്  ഉപജീവനമാര്‍ഗത്തിനായി ഉപയോഗിക്കാം. തൊഴിലാളികള്‍ക്ക് ശമ്പളം കുടിശികയും ആനുകൂല്യങ്ങളും മാനേജ്‌മെന്റ് എന്ന് നല്‍കുന്നു അന്ന് കരാര്‍ പ്രകാരം സ്ഥലം തിരിച്ചു നല്‍കുമെന്നും ഇത് സമ്മതിച്ചുള്ള പരാതികള്‍ ലേബര്‍ ഓഫീസുകളിലും മന്ത്രിക്കും നല്‍കിയിട്ടുണ്ട് എന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എസ്റ്റേറ്റ് മാനേജ്‌മെന്റിന് കുടിശിക തീര്‍ക്കുന്നതിനും തുറന്നു പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും തീരുമാനം അനുകൂലമല്ല എങ്കില്‍ തൊഴിലാളികള്‍ തങ്ങള്‍ പിടിച്ചെടുത്ത ഭൂമിയില്‍ പണികള്‍ ആരംഭിക്കുമെന്നും വിവിധ ട്രെയിഡ് യൂണിയന്‍ നേതാക്കന്മാര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow