പട്ടാപ്പകല്‍ വൃദ്ധയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല കവര്‍ന്നു: സംഭവം അണക്കര ചെല്ലാര്‍കോവിലില്‍

പട്ടാപ്പകല്‍ വൃദ്ധയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല കവര്‍ന്നു: സംഭവം അണക്കര ചെല്ലാര്‍കോവിലില്‍

Aug 6, 2026 - 17:00
 0
പട്ടാപ്പകല്‍ വൃദ്ധയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല കവര്‍ന്നു: സംഭവം അണക്കര ചെല്ലാര്‍കോവിലില്‍
This is the title of the web page

ഇടുക്കി: അണക്കര ചെല്ലാര്‍കോവിലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു. ചെല്ലാര്‍കോവില്‍ ഞാവള്ളിക്കുന്നേല്‍ മേരിക്കുട്ടിയുടെ കഴുത്തില്‍ കിടന്ന അഞ്ചര പവന്‍ തൂക്കമുള്ള മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്.  വ്യാഴാഴ്ച പകല്‍ 11.30ഓടയാണ് സംഭവം. ഈ സമയത്ത് പട്ടി അസ്വാഭാവികമായി കുരയ്ക്കുന്നതുകേട്ട് മേരിക്കുട്ടി വെളിയിലിറങ്ങി നോക്കിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. അല്‍പ്പ സമയത്തിനുശേഷം വേസ്റ്റ് വെള്ളം കളയാനായി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അപരിചിതനായ യുവാവ് വീടിന്റെ പിന്‍ഭാഗത്ത് പഴയ തൊഴുത്തിനോടുചേര്‍ന്ന് നില്‍ക്കുന്നതായി കണ്ടു. ആരാണെന്ന് ചോദിച്ചപ്പോള്‍ തണുപ്പ് കാരണം കയറി നിന്നതാണെന്നും കുടിക്കാന്‍ ചൂടുവെള്ളം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി മേരിക്കുട്ടി പറഞ്ഞു. വെള്ളം എടുക്കാന്‍ വീട്ടിനുള്ളിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ പിന്നില്‍നിന്നും മാല വലിച്ചുപൊട്ടിച്ച് വീടിനുപിന്നിലെ ഏലത്തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നുവെന്നും മേരിക്കുട്ടി പറഞ്ഞു. ഇവര്‍ തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മേരിക്കുട്ടി ഒച്ചവെച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വണ്ടന്‍മേട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പരിസര പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow