കട്ടപ്പന നഗരത്തിലെ ബസ് സ്റ്റോപ്പ് നിര്‍മാണം അശാസ്ത്രീയം: ബിജെപി പ്രതീകാത്മക വെയ്റ്റിങ് ഷെഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു 

കട്ടപ്പന നഗരത്തിലെ ബസ് സ്റ്റോപ്പ് നിര്‍മാണം അശാസ്ത്രീയം: ബിജെപി പ്രതീകാത്മക വെയ്റ്റിങ് ഷെഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു 

Aug 6, 2026 - 18:11
 0
കട്ടപ്പന നഗരത്തിലെ ബസ് സ്റ്റോപ്പ് നിര്‍മാണം അശാസ്ത്രീയം: ബിജെപി പ്രതീകാത്മക വെയ്റ്റിങ് ഷെഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു 
This is the title of the web page

ഇടുക്കി: കട്ടപ്പന ടൗണില്‍ ഐസിഐസി ബാങ്ക് പരിസരത്ത് നഗരസഭ സ്ഥാപിച്ച ബസ് സ്റ്റോപ്പിന് സമീപം ബിജെപി പ്രതീകാത്മക വെയിറ്റിങ് ഷെഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ദേശിയ സമിതിയഗം ശ്രീനഗരി രാജന്‍ ഉദ്ഘാടനം ചെയ്തു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭ നിര്‍മിച്ച ബസ് സ്‌റ്റോപ്പുകള്‍ തികച്ചും ആശാസ്ത്രീയമായ നിര്‍മിതിയാണ്. യാത്രക്കാര്‍ക്ക് കയറിനില്‍ക്കാന്‍പോലും സാധിക്കാത്ത വിധത്തിലാണ് ബസ് സ്റ്റോപ്പുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ വലിയ അഴിമതിയാണ് നഗരസഭ നടത്തിയിട്ടുള്ളതെന്ന് ആരോപിച്ചാണ് സമരം നടത്തിയത്. കട്ടപ്പന മണ്ഡലം പ്രസിഡന്റ് ആര്‍ സുജിത്ത് ശശി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ കുമാര്‍, മുന്‍ നഗരസഭ കൗണ്‍സിലര്‍ ജോണ്‍ പി ജെ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിമ്മി ജോസഫ്, സുരേഷ് കുമാര്‍ എ ആര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, നേതാക്കളായ മഹേഷ് കുമാര്‍ സി എം, റോബിന്‍ രാജന്‍, ബോണി വര്‍ഗീസ്, ജോസ് വേഴപറമ്പന്‍, വിഷ്ണു പ്രസാദ്, ഗൗതംകൃഷ്ണ, സുമോദ്, ജിജു എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow