പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കുമളിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. അസാധ്യമെന്ന് കരുതിയിരുന്നതും യുഡിഎഫ് ഭരണകാലത്ത് ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി പദ്ധതികള്‍ മുമ്പോട്ടുകൊണ്ടുപോയ സര്‍ക്കാരാണിത്. നിരവധി വന്‍കിട പദ്ധതികള്‍ക്കൊപ്പം ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്കുള്ള ക്ഷേമ പദ്ധതികളും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് പോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. തിലകന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ.സലിംകുമാര്‍, മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം ടി ജെ ആഞ്ചലോസ്, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് ജോസ് ഫിലിപ്പ്, ജില്ലാ എക്‌സിക്യൂട്ടീവംംഗം കെ കെ ശിവരാമന്‍, വിവിധ ഘടകകക്ഷി നേതാക്കളായ അലക്‌സ് കോഴിമല, രാരിച്ചന്‍ നീറണക്കുന്നേല്‍,സലിം കട്ടുപ്പാറ, അനില്‍ കൂവപ്ലാക്കല്‍, സി എസ് രാജേന്ദ്രന്‍, ജോണി ചെരിവ്പറമ്പില്‍, വി ആര്‍ ശശി, പി എസ് രാജന്‍, കെ എസ് മോഹനന്‍, ടി എസ് ബിസി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?