ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ അഭിവാദ്യ പ്രകടനവും മിഠായി വിതരണവും നടത്തി
ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ അഭിവാദ്യ പ്രകടനവും മിഠായി വിതരണവും നടത്തി
ഇടുക്കി: ഡല്‍ഹിയില്‍ സമരപോരാട്ടം നയിച്ച വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രകടനവും മിഠായി വിതരണവും നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്തു. പുളിയന്‍മല റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. നഗരത്തിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മിഠായി വിതരണംചെയ്തു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്‌റ്റെനിന്‍ രാജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഒ പി റഗദ, അനന്ദകൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്‍, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, നേതാക്കളായ ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, ബിബിന്‍ ബാബു, സെബിന്‍ തോമസ്, ഇ ബെഞ്ചമിന്‍, ശരത്‌ലാല്‍ സോജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?