അയ്യപ്പന്‍കോവിലില്‍ വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
അയ്യപ്പന്‍കോവിലില്‍ വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
ഇടുക്കി: അയ്യപ്പന്‍കോവിലില്‍ വയോധികയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അയ്പ്പന്‍കോവില്‍ മൈലക്കല്‍ മേരിക്കുട്ടി ജോസഫാണ് മരിച്ചത്. ഞായറാഴ്ച രാത്രി മകന്‍ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയില്‍ മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ തീ കത്തിക്കുന്നതിനിടയില്‍ ശരീരത്തിലേക്ക് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയും മകന്‍ ജയ്‌സണും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അടുക്കളയിലെ വീട്ടുപകരണങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. പൊലീസ് വീട്ടിലെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?