പോളിംഗ് കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തിലാണ് ഇടുക്കിയിലെ സ്ഥാനാര്‍ഥികള്‍
പോളിംഗ് കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തിലാണ് ഇടുക്കിയിലെ സ്ഥാനാര്‍ഥികള്‍

ഇടുക്കി: പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തിലാണ് ഇടുക്കിയിലെ സ്ഥാനാര്‍ഥികള്‍. തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മികച്ച പോളിംഗ് നടന്നത് വിജയത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം അതേ സമയം കള്ള വോട്ട് ചെയ്ത് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സി പി എം ശ്രമിച്ചതായാണ് കോണ്‍ഗ്രസ് ആരോപണം. 66.38 ശതമാനം വോട്ടുകളാണ് ഇടുക്കിയില്‍ ഇത്തവണ രേഖപ്പെടുത്തിയത്. മറ്റ് നിയോജക മണ്ഡലങ്ങളെ അപേക്ഷിച്ച് ഉടുമ്പഞ്ചോല, കോതമംഗലം മണ്ഡലങ്ങളില്‍ മികച്ച പോളിംഗ് നടന്നത് അനുകൂലമാകുമെന്നാണ് ഇടത് ക്യാമ്പിന്റെ വിലയിരുത്തല്‍. ഇടത് കോട്ടകളായ തോട്ടം മേഖലയില്‍ മികച്ച പോളിംഗ് നടന്നു. അതേ സമയം സംസ്ഥാനത്ത് യു ഡി എഫ് ന് മികച്ച വിജയം സമ്മാനിക്കുന്ന മണ്ഡലമാകും ഇടുക്കി എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ കള്ള വോട്ടു ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലയാത്, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി പി എം ശ്രമത്തിന്റെ ഉദാഹരണമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. കുമളി ചക്കുപളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി കള്ള വോട്ട് ചെയ്യാന്‍ ശ്രമിയ്ക്കുന്നതിനിടെ പിടിയില്‍ ആയിരുന്നു. കരിമണ്ണൂരില്‍ രണ്ടും രാജകുമാരിയില്‍ ഒരു കള്ള വോട്ടും നടന്നതായി പരാതി ഉണ്ട്. ചെമ്മണ്ണാറിലും ഖജനാപാറയിലും ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമവും കണ്ടെത്തിയിരുന്നു. കുഭപാറയില്‍ ആള്‍മാറട്ടം നടത്തി വോട്ട് ചെയ്യാനും ശ്രമം ഉണ്ടായി.തോട്ടം മേഖലയില്‍ വ്യാപകമായി കള്ള വോട്ട് ചെയ്തതയാണ് ആരോപണം.
What's Your Reaction?






