ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ അഥിതി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ അഥിതി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ അഥിതി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ജലാശയത്തില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് 4നാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാം(26) വള്ളം മറിഞ്ഞ് ജലാശയത്തില്‍ കാണാതായത്. ഇയാളോടൊപ്പം വള്ളത്തില്‍ ഉണ്ടായിരുന്ന 4 അതിഥി തൊഴിലാളികളും, തുഴച്ചില്‍കാരനും നീന്തി രക്ഷപ്പെട്ടിരുന്നു. ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ ശേഷം വള്ളത്തില്‍ മടങ്ങി വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റില്‍ മറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരും പിന്നീട് മൂന്നാറില്‍ നിന്നുള്ള അഗ്‌നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സ്ഥലത്തെത്തി വള്ളം മറിഞ്ഞ ഭാഗത്ത് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ സന്ദീപ് സിങ് റാമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് 20ന് രാവിലെ മുതല്‍ ദുരന്ത നിവാരണ സേനയുടെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. അഞ്ചാം ദിനമായ ഇന്നും തിരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം ജലാശയത്തില്‍ പൊങ്ങിയത്. കരക്ക് എത്തിച്ച മൃദദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച ശേഷം പോസ്റ്റ്മര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
What's Your Reaction?






