മാതാപിതാക്കള്‍ വഴക്കുപറഞ്ഞു: പത്താം ക്ലാസ് വിദ്യാര്‍ഥിനി വിഷം കഴിച്ച് ജീവനൊടുക്കി 

മാതാപിതാക്കള്‍ വഴക്കുപറഞ്ഞു: പത്താം ക്ലാസ് വിദ്യാര്‍ഥിനി വിഷം കഴിച്ച് ജീവനൊടുക്കി 

Feb 20, 2026 - 14:58
 0
മാതാപിതാക്കള്‍ വഴക്കുപറഞ്ഞു: പത്താം ക്ലാസ് വിദ്യാര്‍ഥിനി വിഷം കഴിച്ച് ജീവനൊടുക്കി 
This is the title of the web page

ഇടുക്കി: ബിഎല്‍ റാമില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ബിഎല്‍ റാം സ്വദേശിനി ശ്രീസഞ്ചനയാണ് (15) മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസിക പരിഭവമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ ശ്രീസഞ്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  
മുരിക്കുംതൊട്ടി മോണ്‍ട് ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. പഠനത്തിലും കലാരംഗങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിനിയാണ് ശ്രീസഞ്ചനയെന്ന് അധ്യാപകര്‍ പറഞ്ഞു. മൃതദേഹം തേനി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow