വാഴവര അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തില്‍ തുറന്നു
വാഴവര അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തില്‍ തുറന്നു
ഇടുക്കി: കട്ടപ്പന വാഴവര അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. വാഴവരയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. നവീകരിച്ച ലാബും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനംചെയ്തു. കൗണ്‍സിലര്‍മാരായ ജെസി ബെന്നി, സന്തോഷ് ഓലിനാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസ് ജോയി, വാഴവര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി, സിനു വാലുമ്മേല്‍, കുട്ടിയച്ചന്‍ ചൂരപ്പൊയ്കയില്‍, ജെയിംസ് ഏത്തക്കാട്ട്, ഡോ. നീതു , ഡോ. ശ്രീജ, ഡോ. അനൂപ്, ഡോ. സുന്ദര്‍ജി, ഡോ. സച്ചു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?