വാഹനാപകടത്തില്‍ മരിച്ച കാഞ്ചിയാര്‍ മടുക്കക്കുഴി ജോപ്പന്റെ സംസ്‌കാരം 28ന്
വാഹനാപകടത്തില്‍ മരിച്ച കാഞ്ചിയാര്‍ മടുക്കക്കുഴി ജോപ്പന്റെ സംസ്‌കാരം 28ന്
ഇടുക്കി: മലയോര ഹൈവേയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കാഞ്ചിയാര്‍ മടുക്കക്കുഴി ജോപ്പന്‍ സെബാന്റെ(19) സംസ്‌കാരം 28ന് രാവിലെ 10.30ന് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. കഴിഞ്ഞ 21ന് കാഞ്ചിയാര്‍ പള്ളിക്കവല ഗുരുമന്ദിരത്തിനുസമീപമാണ് അപകടം. മുന്നില്‍പ്പോയ കാര്‍ റോഡില്‍നിന്ന് വലതുവശത്തേക്ക് തിരിയുന്നതിനിടെ പിന്നാലെയെത്തിയ ജോപ്പന്‍ സഞ്ചരിച്ച ബൈക്കുമായി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ജോപ്പന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25ന് രാത്രി മരിച്ചു. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. കാഞ്ചിയാര്‍ മടുക്കക്കുഴി സെബാന്‍ തോമസ്- മായ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ടോമിന്‍, റോസ്ന.
What's Your Reaction?