കപ്പയും മുളകും വിറ്റ് കിട്ടിയ പണം വെള്ളാര്‍മല സ്കൂളിന് കട്ടപ്പന ഓസാനം സ്‌കൂൾ കലക്ടർക്ക് തുക കൈമാറി
കപ്പയും മുളകും വിറ്റ് കിട്ടിയ പണം വെള്ളാര്‍മല സ്കൂളിന് കട്ടപ്പന ഓസാനം സ്‌കൂൾ കലക്ടർക്ക് തുക കൈമാറി

ഇടുക്കി: ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ കപ്പയും മുളകും ചലഞ്ചില്‍ നിന്ന് സമാഹരിച്ച തുക കലക്ടര്‍ വി വിഗ്നേശ്വരിക്ക് കൈമാറി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനായാണ് സ്വാതന്ത്ര്യദിനത്തില്‍ കപ്പയും മുളകും ചലഞ്ച് സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ടി ജെ, പിടിഎ പ്രസിഡന്റ് സജി നല്ലുവീട്ടില്‍, അധ്യാപകരായ ഷാ എബ്രാഹം, ഷാജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






