സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി

സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി

Jun 30, 2025 - 15:43
 0
സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി
This is the title of the web page

ഇടുക്കി: വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തിലെ സാധാരണക്കാരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയ്യപ്പന്‍കോവില്‍ പളനികാവില്‍ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പളനിക്കാവ് സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് പ്രസിഡന്റ് സജന്‍ രാജന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ജെയിംസ് കാപ്പന്‍, സോണിയ ജെറി, ജോസഫ് കുര്യന്‍ തയ്യില്‍, ബിനു വേലിക്കകത്ത്, രാജു  ചെമ്പന്‍കുളം, തോമസ് നടുവിലെക്കുറ്റ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow