ചിന്നക്കനാലില്‍ ഏഴ് വയസുകാരനായ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു
ചിന്നക്കനാലില്‍ ഏഴ് വയസുകാരനായ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു
ഇടുക്കി: ചിന്നക്കനാലില്‍ ഏഴ് വയസുകാരനായ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് മുതല്‍ വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പനെയാണ് തിങ്കളാഴ്ച രാവിലെ ആനയിറങ്ങള്‍ ഡാമിനുസമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളായി ആനയ്ക്ക് ശാരീരിക അവശത ഉണ്ടായിരുന്നതായി വനംവകുപ്പ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകു.
What's Your Reaction?