വഞ്ചിവയല്‍ ആദിവാസി ഗ്രാമത്തില്‍ പഠനോപകരണങ്ങല്‍ വിതരണം ചെയ്തു
വഞ്ചിവയല്‍ ആദിവാസി ഗ്രാമത്തില്‍ പഠനോപകരണങ്ങല്‍ വിതരണം ചെയ്തു

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വഞ്ചിവയല്‍ ആദിവാസി ഗ്രാമത്തില്‍ ഇന്ദിരാജീവന്‍ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ പഠനോപകരണങ്ങല്‍ വിതരണം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ഉദ്ഘാടനം ചെയ്തു. ഇന്ദിരാജീവന്‍ ചെയര്‍മാനും കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അസ്‌ലം ഓലിക്കന്‍ അധ്യക്ഷനായി. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യാതിഥിയായി. ഫോറസ്റ്റ് ഓഫീസര്‍ മണിക്കുട്ടന്‍, അഖില പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വി എം സാദിക് അലി, കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റോബിന്‍ കാരക്കാട്, മണ്ഡലം പ്രസിഡന്റുമാരായ കെജി രാജന്‍, ബാബു ആന്റപ്പന്‍, പിഎ അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി നെജീബ് തേക്കിന്‍കാട്ടില്‍, രാധാകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അലൈസ് വരിക്കട്ട്, വിഗ്‌നേഷ് തുടങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






