മഴക്കാല പൂര്‍വ്വ ശുചീകരണം വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ആരംഭിച്ചു
മഴക്കാല പൂര്‍വ്വ ശുചീകരണം വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ആരംഭിച്ചു

ഇടുക്കി: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മഴക്കാലം ആരംഭിക്കുന്നതോടെ സാംക്രമിക രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കുന്നത.് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 57 മൈല്‍ റോഡ് സൈഡ് മുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത് റോഡ് സൈഡില്‍ അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന പ്ലാസ്റ്റിക,് മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുകയാണ് ആദ്യഘട്ട പ്രവര്‍ത്തനം. ഉദ്ഘാടന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് അധ്യക്ഷനായി. ഹരിത കര്‍മ്മ സേന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നുള്ള വാര്‍ഡ തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. അമ്പതോളം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






