വണ്ടിപ്പെരിയാറിലെ കൃഷിയിടങ്ങളില്‍ വീണ്ടും കാട്ടാനശല്യം
വണ്ടിപ്പെരിയാറിലെ കൃഷിയിടങ്ങളില്‍ വീണ്ടും കാട്ടാനശല്യം

ഇടുക്കി: കാട്ടാന ഭീതിയില്‍ വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ കാര്‍ഷിക മേഖല. ഒരു ഇടവേളയ്ക്കു ശേഷം 62-ാം മൈല്‍ പോളിടെക്നിക് കോളേജിന് സമീപമെത്തിയ കാട്ടാന കൊച്ചുപുരയ്ക്കല്‍ ഈപ്പച്ചന്റെ 250 ഓളം ഏലച്ചെടികള്‍ നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഫെന്‍സിങ് വേലികള്‍ തകര്‍ത്ത് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. തോട്ടത്തിലെ ജോലിക്കാരായ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന ഷെഡിന് സമീപംവരെ എത്തിയ കാട്ടാന വ്യാഴാഴ്ച രാവിലെയാണ് മടങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ഫെന്‍സിങ് തകര്‍ന്നതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് വന്യമൃഗ ശല്യം വര്‍ധിക്കാന്‍ കാരണം.
What's Your Reaction?






