വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി റിലേ ഉപവാസ സമരം: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രവര്‍ത്തകര്‍

വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി റിലേ ഉപവാസ സമരം: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രവര്‍ത്തകര്‍

Jul 18, 2024 - 20:53
 0
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി റിലേ ഉപവാസ സമരം: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രവര്‍ത്തകര്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിക്കുമുമ്പില്‍ റിലേ ഉപവാസ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മുതിര്‍ന്ന നേതാവ് ടി എം ഉമ്മര്‍ കറുപ്പുപാലം അനുസ്മരണ ഗാനം ആലപിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും രാത്രികാല സേവനം, കിടത്തി ചികിത്സ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ജനകീയ സമരത്തെ പാര്‍ട്ടി മുഖപത്രത്തിലൂടെ അവഹേളിച്ച എല്‍ഡിഎഫ് നേതാക്കള്‍ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ വിശദീകരിക്കാന്‍  തന്റേടം കാണിക്കണം. മുഴുവന്‍ ആവശ്യങ്ങളും നടപ്പാക്കാത്തപക്ഷം തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്നും ഷാജി പൈനാടത്ത് പറഞ്ഞു.

കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം ഉദയസൂര്യന്‍, പീരുമേട് റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ എ സിദ്ധിഖ്, ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍ റഷീദ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ രാജന്‍ കൊഴുമാക്കല്‍, ആര്‍ ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow