വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ പശു ചത്തനിലയില്‍: കടുവ കൊന്നതായി സംശയം
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ പശു ചത്തനിലയില്‍: കടുവ കൊന്നതായി സംശയം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി വെടിക്കുഴിയില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി. കടുവ കൊന്നതായി സംശയിക്കുന്നു. ഗ്രാമ്പി എസ്റ്റേറ്റ് തൊഴിലാളികളായ എസൈയ്യ- ജയശീലി ദമ്പതികളുടെ പശുവാണ് ചത്തത്. രാവിലെ തേയില തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ജഡം കണ്ടത്. പശു മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആറുമാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തുന്ന അഞ്ചാമത്തെ പശുവാണിത്. പ്രദേശത്ത് തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വന്യജീവി ശല്യം ജനജീവിതം ദുസഹമാക്കിയതോടെ കടുവയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ദേവി ഈശ്വരന്‍ ആവശ്യപ്പെട്ടു.
What's Your Reaction?






