കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് സമ്മേളനം
കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് സമ്മേളനം

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 32-ാമത് കട്ടപ്പന ബ്ലോക്ക് സമ്മേളനം നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി.മനോജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി പെന്‍ഷന്‍ ഭവനില്‍ കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി എ.എന്‍ ചന്ദ്രബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.മുരളീധരന്‍, കെ.ശശിധരന്‍, ലീലാമ്മ ഗോപിനാഥ്, കെ പി ദിവാകരന്‍, കെ.ആര്‍.രാമചന്ദ്രന്‍ , ത്രേസ്യാമ്മ മാത്യു, ടി.കെ.വാസു, കെ.വി.വിശ്വനാഥന്‍, കെ.എസ്.അഗസ്റ്റ്യന്‍, കെ.എ.ജോസഫ്, പി.എം. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടുക്കി ബ്ലോക്ക് സെക്രട്ടറി വി.എന്‍.സുഭാഷ് വരണാധിയായിരുന്നു. വനിതാ വേദി കണ്‍വീനര്‍ ടി.വി. സാവിത്രി പ്രമേയാവതരണം നടത്തി.
What's Your Reaction?






