ഇരട്ടയാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു
ഇരട്ടയാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. 2026 -27 ജനകീയ ആസൂത്രണം നാലാം വാര്‍ഷിക പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനായി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിവിധ ഗ്രാമസഭകളില്‍നിന്നും സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍നിന്നും ഉന്നയിച്ച വിഷയങ്ങള്‍ ക്രോഡീകരിച്ച് കാര്‍ഷികം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹിക നീതി തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കരട് പദ്ധതി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് അന്തിമ രൂപരേഖ തയാറാക്കിയത്. പഞ്ചായത്തംഗം മേരിക്കുട്ടി പൗലോസ് വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബേബിച്ചന്‍ മാരുതിക്കുന്നേല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൈനമ സണ്ണി, സ്റ്റെഫി ബിനു, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?