പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കുമളിയില്‍ സ്വീകരണ സമ്മേളനവും ചര്‍ച്ചയും നടത്തി
പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കുമളിയില്‍ സ്വീകരണ സമ്മേളനവും ചര്‍ച്ചയും നടത്തി
ഇടുക്കി: ഇന്ത്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന കമ്മിറ്റി കുമളിയില്‍ സ്വീകരണ സമ്മേളനവും ചര്‍ച്ചയും നടത്തി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. പണിയെടുക്കുന്ന തൊഴിലാളികളെ മറന്നതാണ് കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഇടതുപക്ഷത്തിന്റെ അപചയത്തിനും പരാജയത്തിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ് രാജ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. തേയില, ഏലം, റബ്ബര്‍, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളും, പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം അവര്‍ക്ക് ലഭിച്ചുവരുന്ന പാര്‍പ്പിടം, സൗജന്യ ചികിത്സ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചര്‍ച്ച ചെയ്തു. തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി യോഗത്തില്‍ എംഎല്‍എമാര്‍ക്ക് കൈമാറി. പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പി ജെ ജോയി അധ്യക്ഷനായി. മുന്‍ എംഎല്‍എമാരായ അഡ്വ. ഇ എം ആഗസ്തി, എ കെ മണി, നേതാക്കളായ പി ആര്‍ അയ്യപ്പന്‍, വി ആര്‍ പ്രതാപന്‍, ജി മുനിയാണ്ടി, റോബിന്‍ കാരക്കാട്ടില്‍, ബിജു ദാനിയേല്‍, പി പി റഹിം തുടങ്ങിയവര്‍ സംസാരിച്ചു. ഐഎന്‍പിഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറിമാരായ പി കെ രാജന്‍, രാജു ബേബി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?