അധ്യാപകദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.എസ്.റ്റി.എഫ് പന്തം കൊളുത്തി പ്രകടനം ഇന്ന് കട്ടപ്പനയില്‍
അധ്യാപകദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.എസ്.റ്റി.എഫ് പന്തം കൊളുത്തി പ്രകടനം ഇന്ന് കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന ഡിഇഒ ഓഫീസില്‍ എത്തുന്നതിന് അധ്യാപകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, വരുന്നവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഡിഇഒ യുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.റ്റി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മതിയായ കാരണങ്ങള്‍ ഇല്ലാതെ നിയമനങ്ങളും മറ്റ് ഫയലുകളും വൈകിപ്പിക്കുകയും, അന്വേഷിച്ചെത്തുന്ന അധ്യാപകരോട് വളരെ മോശമായി സംസാരിക്കുകയും ചെയ്യുന്ന സമീപനമാണ് കുറച്ച് നാളുകളായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ചെയ്ത് വരുന്നത്. കഴിഞ്ഞ ദിവസം നിയമന കാര്യങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ വലിയ തോവാള സ്‌കൂളിലെ സംസ്‌കൃതം അധ്യാപികയോട് മോശമായി പെരുമാറുകയും തുടര്‍ന്ന് അധ്യാപിക കുഴഞ്ഞ് വീഴുകയും ചെയ്തു . ഇത്തരം മോശമായ പെരുമാറ്റവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രതിഷേധ സൂചകമായി ഇന്ന് കട്ടപ്പന ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. പ്രകടനം കേരള കോണ്‍ഗ്രസ്സ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് എം തോമസ് ഉദ്ഘാടനം ചെയ്യും. പ്രകടനത്തിന് കെ.എസ്.എസ്.റ്റി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ , യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, കെ.എസ്.സി(എം) ജില്ലാ പ്രസിഡന്റ് ആകാശ് മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കും..
What's Your Reaction?






