ലബ്ബക്കട ജെപിഎം കോളേജില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജിലെ എന്‍എസ്എസ് യൂണിറ്റും ലബ്ബക്കട ഐ മാക്‌സ് ഒപ്റ്റിക്കല്‍സും മുണ്ടക്കയം ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. മുഖ്യപ്രഭാഷണം നടത്തി. വൈസ്. പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ഫാ. ചാള്‍സ് തോപ്പില്‍, പഞ്ചായത്തംഗം ഷില്‍ബി അഗസ്റ്റിന്‍, എന്‍എസ്എസ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ടിജി ടോം, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍മാരായ സ്‌നേഹ പി കുര്യന്‍, രാഹുല്‍ ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ സോണിയ ജെയിംസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?