മിസിസ് യൂണിവേഴ്സ് കിരീടം നേടിയ നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനി സോഫിയ ജെയിംസിനെ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദിച്ചു
മിസിസ് യൂണിവേഴ്സ് കിരീടം നേടിയ നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനി സോഫിയ ജെയിംസിനെ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദിച്ചു
ഇടുക്കി: മിസിസ് യൂണിവേഴ്സ് ഫിലാന്ത്രോഫി 2025 കിരീടമണിഞ്ഞ നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനി സോഫിയ ജെയിംസിനെ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നെടുങ്കണ്ടം ലീജിയന്‍ അനുമോദിച്ചു. ഒക്ടോബറില്‍ മനിലയില്‍ നടന്ന മിസിസ് യൂണിവേഴ്സ് മത്സരത്തിലാണ് ഫിലാന്ത്രോഫി വിഭാഗത്തില്‍ സോഫിയയുടെ കിരീടനേട്ടം. എല്‍ഐസി നെടുങ്കണ്ടം ശാഖയില്‍ ഡെവലപ്‌മെന്റ് ഓഫീസറായ സോഫിയ ഈവര്‍ഷത്തെ മിസിസ് ഇന്ത്യ ഗ്ലോബ് കിരീടവും നേടിയിരുന്നു.
യോഗത്തില്‍ ലീജിയന്‍ പ്രസിഡന്റ് പ്രൊഫ. ഡോ. എം ജെ മാത്യു അധ്യക്ഷനായി. സെക്രട്ടറി കെ സി ചാക്കോ, വൈസ് പ്രസിഡന്റ് അഡ്വ. കെ ടി മൈക്കിള്‍, സീനിയറേറ്റ് വിങ് ചെയര്‍പേഴ്സണ്‍ പ്രൊഫ. കെ എം മേരിക്കുട്ടി, ജോസഫ് ചാക്കോ പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

