പുറ്റടിയിലെ സംരംഭകരായ ദമ്പതികളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ശ്രമമെന്ന് പരാതി

പുറ്റടിയിലെ സംരംഭകരായ ദമ്പതികളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ശ്രമമെന്ന് പരാതി

Nov 13, 2025 - 18:15
 0
പുറ്റടിയിലെ സംരംഭകരായ ദമ്പതികളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ശ്രമമെന്ന് പരാതി
This is the title of the web page

ഇടുക്കി: ബാങ്ക് വായ്പയെടുത്ത് ആരംഭിച്ച സംരംഭങ്ങള്‍ വ്യാജപരാതികള്‍ നല്‍കി അയല്‍വാസി പൂട്ടിക്കാന്‍ ശ്രമിക്കുന്നതായി പുറ്റടി തണ്ടളത്ത്കിഴക്കേതില്‍ വി ടി അജയനും കുടുംബവും. കുമളി-മൂന്നാര്‍ സംസ്ഥാനപാതയോരത്ത് അജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പും ഹോം സ്റ്റേയും പൂട്ടിക്കാന്‍ അയല്‍വാസി ശ്രമിക്കുന്നതായാണ് ആക്ഷേപം. 10 വര്‍ഷം മുമ്പും കോഫീ ഷോപ്പും മൂന്നുവര്‍ഷം മുമ്പ് ഇതിനുനോടുചേര്‍ന്ന് രണ്ട് മുറികളുള്ള ഹോം സ്റ്റേയും ആരംഭിച്ചു. എന്നാല്‍, ഇവരുടെ പുരയിടത്തിലൂടെയുള്ള റോഡ് പഞ്ചായത്ത് റോഡാണെന്നും കെട്ടിടം പുറമ്പോക്കാണെന്നും കാട്ടി നൂറുകണക്കിന് വ്യാജപരാതികളാണ് നല്‍കിയിട്ടുള്ളത്. അജയന്റെ പേരിലുള്ള പട്ടയ ഭൂമിയിലാണ് രണ്ട് സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നത്. അനുമതികളോടെയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. തുടര്‍ച്ചയായി പരാതി നല്‍കിയതോട ഹോം സ്റ്റേ ഉള്‍പ്പെടെ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഉത്തരവിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ബാങ്ക് വായ്പയും കടം വാങ്ങിയുമാണ് സംരംഭങ്ങള്‍ തുടങ്ങിയത്. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. സംഭവത്തില്‍ വ്യവസായ മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വണ്ടന്‍മേട് പഞ്ചായത്ത് വിഷയത്തില്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അജയനും ഷിജിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow