കരുണാപുരം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പായ വിരിച്ചുകിടന്ന് സമരം നടത്തി വയോധിക
കരുണാപുരം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പായ വിരിച്ചുകിടന്ന് സമരം നടത്തി വയോധിക
ഇടുക്കി: കരുണാപുരം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പായ വിരിച്ചുകിടന്ന് വയോധിക സമരം നടത്തി. സ്വകാര്യവ്യക്തി സുശീലയുടെ കൃഷിയിടത്തിലേക്ക് റോഡിലെ വെള്ളം തിരിച്ചുവിട്ട് കൃഷി നശിയ്ക്കുന്നതായി ആരോപിച്ച് രാമക്കല്‍മേട് കോമ്പമുക്ക് തടത്തില്‍ സുശീല രാജനാണ് സമരം നടത്തിയത്. വിഷയത്തില്‍ പഞ്ചായത്തില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പായ വിരിച്ചുകിടന്ന് പ്രതിഷേധിച്ചത്. കുത്തുകയറ്റമായ ചക്കക്കാനം ഭാഗത്തുനിന്ന്്് ഒഴുകി എത്തുന്ന വെള്ളം പട്ടയംപടി ഭാഗത്തെ തോട്ടിലേക്ക് ഒഴുകിയെത്തും വിധമാണ് ഇവിടെ ഓട നിര്‍മിച്ചിരുന്നത്. എന്നാല്‍ വീട്ടിലേയ്ക്ക് വാഹനം കയറ്റുന്നതിനായി സ്വകാര്യ വ്യക്തികള്‍ ഓട നികത്തി. സമീപവാസി വീടിന്റെ പിന്‍വശത്തുകൂടി ഓടനിര്‍മിച്ച് വെള്ളം തന്റെ പുരയിടത്തിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കൃഷി സംരക്ഷിക്കാനായി നാലര ലക്ഷം രൂപ മുടക്കി കോണ്‍ക്രീറ്റ് വാള്‍ നിര്‍മിച്ചെങ്കിലും അയല്‍വാസി വീണ്ടും തന്റെ പുരയിടത്തിലേക്ക് വെള്ളം ഉഴുക്കി വിടുകയാണെന്ന് ഇവര്‍ പറയുന്നു. സെക്രട്ടറി സ്വകാര്യ വ്യക്തിക്ക് ഒത്താശചെയ്തുകൊണ്ടാണ് ഇത്തരം നിലപാട് തുടരുന്നതെന്നാണ് സുശീലയുടെ ആരോപണം. മികച്ച വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്ന സുശീലയുടെ മുഴുവന്‍ കൃഷിയും വെള്ളം കയറി നശിക്കുന്ന സ്ഥിതിയാണ്.
What's Your Reaction?

