കെവിവിഇഎസ് യൂത്ത് വിങ് വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി 

കെവിവിഇഎസ് യൂത്ത് വിങ് വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി 

Nov 14, 2025 - 10:54
 0
കെവിവിഇഎസ് യൂത്ത് വിങ് വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് വണ്ടിപ്പെരിയാര്‍ യൂണിറ്റും ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തണല്‍ കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിയാസ്, കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ നിയന്ത്രണത്തെ കുറിച്ചുള്ള ഡോ. ലക്ഷ്മി കൃഷ്ണന്‍ ക്ലാസ് നയിച്ചു. ഓര്‍ത്തോ, നെഫ്രോളജി,
ജനറല്‍ മെഡിസിന്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്കാണ് പ്രധാനമായും പരിശോധന നടത്തിയത്. യൂത്ത് വിങ്ങ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് ബിലാല്‍ ഷരീഫ് അധ്യക്ഷനായി. സെക്രട്ടറി ഷിയാദ് ഖാന്‍ പി എസ്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ്, ട്രഷറര്‍ ഉമ്മര്‍ ഫാറൂഖ്, സെക്രട്ടറി റിയാസ് പി ഹമീദ്, അഡ്വ. അജാസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow