വി ഡി സതീശന് ഇന്ന് വണ്ടിപ്പെരിയാറില്‍
വി ഡി സതീശന് ഇന്ന് വണ്ടിപ്പെരിയാറില്‍

ഇടുക്കി : പ്രതിപക്ഷ നേതാവ് വി ഡി സതീശന് വെള്ളിയാഴ്ച വൈകിട്ട് നാലിന് വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കും. കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിധി പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വാളയാറിലെ പ്രതിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. പ്രതിയുടെ ഡിവൈഎഫ്ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാന്‍ കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിനൊപ്പം ജില്ലയിലെ നേതാക്കളും പങ്കെടുക്കും.
What's Your Reaction?






