വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: ദേശീയപാതയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാന്‍ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം ആശുപത്രിക്ക് സമീപമാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരെവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ചുരക്കുളം ഐശ്വര്യഭവനില്‍ രാജയ്ക്കും 2 യാത്രക്കാര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ രാജയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാനുമായി കൂട്ടിമുട്ടി റോഡില്‍ വട്ടംകറങ്ങി റോഡരികിലെ മതിലില്‍ ഇടിച്ച ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഓട്ടോറിക്ഷയില്‍ ഇടിച്ച വാന്‍ റോഡരികില്‍ കിടന്ന ഉന്തുവണ്ടി തകര്‍ത്ത് മതിലില്‍ ഇടിച്ചുനിന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അയ്യപ്പഭക്തരെമറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടു
What's Your Reaction?






