കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം നടത്തി
കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം നടത്തി

ഇടുക്കി: കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. കരിമ്പന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ സംസ്ഥാന ചെയര്‍മാന്‍ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി എം പി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പോഷക സംഘടനയായ കേരള കര്‍ഷക ഫെഡറേഷന്റെ ജില്ലാ പ്രതിനിധി സമ്മേളനം നടത്തിയത്. സിഎംപി ജില്ലാ കമ്മിറ്റിയംഗം കൃഷ്ണന്‍ കണിയാപുരം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സൂട്ടര്‍ ജോര്‍ജ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി വര്‍ഗീസ്, കര്‍ഷക ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു നെടുവാരത്ത്, ജില്ലാ സെക്രട്ടറി അനീഷ് ചേനക്കര, പ്രതിനിധികളായ എല്‍ രാജന്‍, അനില്‍കുമാര്‍, എ കെ തങ്കമ്മ, അരുണ്‍ മോഹന്‍, ബിജു വിശ്വനാഥന്‍, ബിനു ജോണ്‍, ബേക്കര്‍ ജോസഫ്, എബിമോന്‍ സി തുടങ്ങിയവര്‍ സംസാരിച്ചു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
What's Your Reaction?






