മുരിക്കാശേരിയില്‍ കര്‍ഷക സമാശ്വാസ ധനസഹായ വിതരണവും കാര്‍ഷിക സെമിനാറും നടത്തി
മുരിക്കാശേരിയില്‍ കര്‍ഷക സമാശ്വാസ ധനസഹായ വിതരണവും കാര്‍ഷിക സെമിനാറും നടത്തി

ഇടുക്കി: മുരിക്കാശേരി ക്ഷീര സംലത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ഷക സമാശ്വാസ ധനസഹായ വിതരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ വല്‍സലന്‍പിള്ള ഉദ്ഘാടനം ചെയ്തു. പ്രമോദ് വി എന്‍, ബോബി, ക്ഷീരവികസന ഓഫീസര്‍ അഞ്ചു ജേക്കബ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ അനുമോദിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് സണ്ണി തെങ്ങുംപള്ളി പദ്ധതിയുടെ വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, പഞ്ചായത്തംഗങ്ങളായ മിനിഷാജി, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോണ്‍സണ്‍ കെ കെ , പോള്‍ മാത്യു, അജേഷ് , ഷൈന്‍കുമാര്‍, സംഘം സെക്രട്ടറി ടോജിന്‍ ടോമി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






