വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം: പ്രതി 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം: പ്രതി 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി
24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. മേലേഗൂഡല്ലൂര്‍ സ്വദേശി ബിലാല്‍ മൊയ്തീന്‍ (45) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണനും സംഘവും ചേര്‍ന്ന് തമിഴ്‌നാട്ടിലെ പുതുപ്പെട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2001ല്‍ ബിലാല്‍ സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ബഹളം വയ്ക്കുകയും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. വാറന്റായതിനെ തുടര്‍ന്ന് പല തവണ പൊലീസ് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






