ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നോമിനേഷന്‍ നല്‍കാനുള്ള തുക നല്‍കി ഓട്ടോറിക്ഷ തൊഴിലാളികള്‍
ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നോമിനേഷന്‍ നല്‍കാനുള്ള തുക നല്‍കി ഓട്ടോറിക്ഷ തൊഴിലാളികള്‍
ഇടുക്കി: ജില്ലാ പഞ്ചായത്തിലേക്ക് നെടുങ്കണ്ടം ഡിവിഷനില്‍നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിലോത്തമ സോമന് നോമിനേഷന്‍ നല്‍കാനുള്ള തുക നല്‍കി ഓട്ടോറിക്ഷ തൊഴിലാളികള്‍. വട്ടപ്പാറ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയനിലെ തൊഴിലാളികളാണ് സ്വന്തമായി കണ്ടെത്തിയ തുക തിലോത്തമ സോമന് നേരിട്ട് നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച തിലോത്തമ സോമന്‍ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു. ഇത്തവണ ജില്ലാ പഞ്ചായത്തിലേ്ക്ക് മത്സിക്കുമ്പോളും ആവേശത്തോടെയാണ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സര രംഗത്തുള്ളതെന്നും തിലോത്തമ സോമന്‍ പറഞ്ഞു. ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികളും എല്‍ഡിഎഫ് നേതാക്കളും തിലോത്തമ സോമനൊപ്പം വട്ടപ്പാറയില്‍ എത്തിയാണ് തുക ഏറ്റുവാങ്ങിയത്.
What's Your Reaction?

