കട്ടപ്പന നഗരസഭയില്‍ മത്സരിക്കാനൊരുങ്ങി എഎപി: 2 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കട്ടപ്പന നഗരസഭയില്‍ മത്സരിക്കാനൊരുങ്ങി എഎപി: 2 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ആംആദ്മി പാര്‍ട്ടിയും മത്സരരംഗത്ത്. 12 സീറ്റിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 2 സ്ഥാനാര്‍ഥികള്‍ ഉപവരണാധികാരി അജി കെ ജോസഫ് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നഗരസഭ ശുചീകരിക്കാന്‍ ചൂല്‍ അടയാളത്തിലാണ് മത്സരിക്കുന്നത്.കാലങ്ങളായി ഇടതുവലതു മുന്നണികള്‍ ഭരിച്ച് വന്നിരുന്ന നഗരസഭയെ നന്മയിലേയ്ക്ക് നയിക്കുകയാണ് പാര്‍ട്ടി ലക്ഷ്യവയ്ക്കുന്നത്. ഇതിന് ഒരുമാറ്റം ഉണ്ടാക്കാനാണ് എഎപി മത്സരരംഗത്ത് ഇറങ്ങിയത്. രാഷ്ട്രിയം തൊഴിലാക്കാതെ സേവനം ചെയ്യാനാണ് ഉദ്ദേശമെന്നും ജില്ലാ പ്രസിഡന്റ് ജോസഫ് തോമസ് പറഞ്ഞു. 4 -ാം വാര്‍ഡില്‍ ജില്ലാ പ്രസിഡന്റ് ജോസഫ് തോമസും ബിജു ഫ്രാന്‍സീസ് ഒന്നാം വാര്‍ഡിലും മത്സരിക്കും. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് നേതാക്കള്‍ പത്രിക സമര്‍പ്പണത്തിനുശേഷം പറഞ്ഞു.
What's Your Reaction?

