റിസോര്‍ട്ടില്‍ മുറിയെടുത്ത് ലഹരി ഉപയോഗം: കൊച്ചി സ്വദേശികളായ 12 യുവാക്കളെ ശാന്തന്‍പാറ പൊലീസ് പിടികൂടി  

റിസോര്‍ട്ടില്‍ മുറിയെടുത്ത് ലഹരി ഉപയോഗം: കൊച്ചി സ്വദേശികളായ 12 യുവാക്കളെ ശാന്തന്‍പാറ പൊലീസ് പിടികൂടി  

Dec 3, 2025 - 14:19
 0
റിസോര്‍ട്ടില്‍ മുറിയെടുത്ത് ലഹരി ഉപയോഗം: കൊച്ചി സ്വദേശികളായ 12 യുവാക്കളെ ശാന്തന്‍പാറ പൊലീസ് പിടികൂടി  
This is the title of the web page

ഇടുക്കി: ബൈസണ്‍വാലി ഗ്യാപ് റോഡിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കൊച്ചി സ്വദേശികളായ 12 യുവാക്കളെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. വൈപ്പിന്‍ സ്വദേശികളായ സയോണ്‍, ആദിത്യന്‍, അതുല്‍, വിഷ്ണു, അലറ്റ്, ഹാരിസ്, എമില്‍സണ്‍, അമല്‍, സിന്റോ, സാവിയോ, സൂരജ്, അശ്വിന്‍  എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്ന് 10ഗ്രാം കഞ്ചാവ്, 10 മില്ലിഗ്രാം ഹാഷിഷ് ഓയില്‍, 10 എല്‍എസ്ഡി സ്റ്റാമ്പ് ഉള്‍പ്പെടെ അരലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. എറണാകുളത്തുനിന്നാണ് ലഹരിവസ്തുക്കള്‍ ഇവിടേയ്ക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. റിസോര്‍ട്ടിലെത്തി സംഘം ചേര്‍ന്ന് ലഹരി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.  ചൊവ്വാഴ്ചയാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ എസ്എച്ച്ഒ എസ് ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘം റിസോര്‍ട്ടില്‍ പരിശോധന നടത്തിയാണ്  പ്രതികളെ പിടികൂടിയത്. ഇവരെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow