വണ്ടിപ്പെരിയാറില്‍ ഹൈക്കോടതി പൂട്ടിച്ച മാംസ വ്യാപാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി
വണ്ടിപ്പെരിയാറില്‍ ഹൈക്കോടതി പൂട്ടിച്ച മാംസ വ്യാപാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി
ഇടുക്കി: വണ്ടിപ്പെരിയാറില്‍ കോടതി പൂട്ടിച്ച മാംസ വ്യാപാര കേന്ദ്രങ്ങള്‍ ഉത്തരവില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നതായി പരാതി. പെരിയാറിലേക്ക് അറവുമാലിന്യങ്ങള്‍ ഒഴുക്കുന്നുവെന്ന് കാണിച്ച് സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇവ പൂട്ടാന്‍ ഉത്തരവിട്ടത്. ഇതിനുശേഷം മറ്റിടങ്ങളില്‍ അറവ് നടത്തിക്കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാംസവ്യാപാരം നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ പഞ്ചായത്ത് അനുമതി നല്‍കി. എന്നാല്‍ ഇവ പാലിക്കാതെ മാംസവ്യാപാരം നടത്തിയത് ശ്രദ്ധയില്‍പെട്ട പഞ്ചായത്തും ആരോഗ്യവിഭാഗവും ചേര്‍ന്ന് ഇവ പൂട്ടിച്ചു. തുടര്‍ന്ന് സ്ഥാപനമുടമ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഈ അനുമതിയുടെ മറവിലാണ് മാംസവ്യാപാരം തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്
What's Your Reaction?