കാട്ടാന ശല്യം രൂക്ഷമായതോടെ സ്വന്തമായി ട്രെഞ്ച് നിര്‍മിച്ച് പേഴുംകണ്ടം പുതിയ പാലത്തെ കര്‍ഷകര്‍
കാട്ടാന ശല്യം രൂക്ഷമായതോടെ സ്വന്തമായി ട്രെഞ്ച് നിര്‍മിച്ച് പേഴുംകണ്ടം പുതിയ പാലത്തെ കര്‍ഷകര്‍

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതോടെ സ്വന്തമായി ട്രെഞ്ച് നിര്‍മിച്ച് കാഞ്ചിയാര്‍ പേഴുംകണ്ടം പുതിയ പാലത്തെ കര്‍ഷകര്‍. വനം വകുപ്പിനോട് അടക്കം ട്രഞ്ച് നിര്‍മിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും കര്‍ഷകരും പഞ്ചായത്ത് അധികൃതരും ആരോപിക്കുന്നു. പതിറ്റാണ്ടുകളായി കാട്ടാനാ ശല്യം ഇല്ലാതിരുന്ന മേഖലയിലാണ് ഒരാഴ്ച കാലത്തോളമായി ഒറ്റയാന്‍ തമ്പ് അടിച്ചിരിക്കുന്നത്. മേഖലയില്‍ വ്യാപക നാശനഷ്ടത്തിനൊപ്പം രാത്രിയില്‍ ജനവാസ മേഖലയില്‍ എത്തുന്ന കാട്ടാന ജനങ്ങളുടെ ജീവനും ഭീഷണിയാവുകയാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ കടക്കാതിരിക്കാന്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് വനാതിര്‍ത്തിയില്‍ നിര്‍മിച്ചിരുന്ന ട്രെഞ്ചിന് നാശം സംഭവിച്ചതോടെയാണ് ആനയടക്കം കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ട്രെഞ്ച് പുനര്‍നിര്‍മിക്കുവാന്‍ വനംവകുപ്പിനെ സമീപച്ചെങ്കിലും യാതൊരുവിധ ഫലവും കണ്ടില്ല. സ്വന്തമായി പണം മുടുക്കി ട്രെഞ്ച് നിര്‍മിച്ചോ എന്നാന്ന് വനംവകുപ്പ് നല്‍കിയ മറുപടി.
ഇതോടെ മേഖലയിലെ കര്‍ഷകര്‍ ഒന്നിച്ചു ചേര്‍ന്ന് ജനകീയ പൗര സമിതി രൂപീകരിക്കുകയും പിരിവെടുത്ത് ട്രഞ്ച് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 2 ലക്ഷത്തോളം രൂപ ചിലവാക്കി നിര്‍മാണം ആരംഭിച്ചുവെങ്കിലും ഇത് പൂര്‍ത്തിയാക്കാന്‍ പണം തികയാതെ വന്നിരിക്കുകയാണ്. ഇതോടെ പഞ്ചായത്ത് അധികൃതരെ അടക്കം സമീപിച്ചിരിക്കുകയാണ് കര്‍ഷകര്‍. തുടര്‍ന്ന് ട്രഞ്ച് നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി. വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ നിരുത്തരവാദിത്വമായ സമീപനമാണ് സ്വീകരിച്ചതെന്നും , ട്രഞ്ച് നിര്‍മാണ പൂര്‍ത്തീകരണത്തിന് ഫണ്ട് നല്‍കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ പറഞ്ഞു.
അതേസമയം ട്രഞ്ച് നിര്‍മിക്കാനായി കരാറുകാര്‍ മുന്നോട്ടുവരാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ,അതോടൊപ്പം ഹാങ്ങിങ് ഫെന്‍സിംഗിനുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും ഹാങിങ് പെന്‍സിംഗ് നിര്‍മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
What's Your Reaction?






