നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 5 സീറ്റിലും യുഡിഎഫ് വിജയിക്കും: വി ഡി സതീശന്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 5 സീറ്റിലും യുഡിഎഫ് വിജയിക്കും: വി ഡി സതീശന്‍
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ചെറുതോണിയില്‍ വന്‍ സ്വീകരണം നല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചെറുതോണിയില്‍ പറഞ്ഞു. കടക്കെണിയില്‍നിന്ന് സംസ്ഥാനത്തെ കരകയറ്റും, സംസ്ഥാനത്തെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്, സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് വലിയ ക്രൂരതയാണ് കാണിക്കുന്നത്, ഭൂപ്രശ്‌നങ്ങളില്‍ ജില്ലയിലെ ജനങ്ങളോട് കാണിച്ച വഞ്ചന ജനങ്ങള്‍ മറക്കില്ലന്നും, ഈ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് ചെറുതോണിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ചെയര്‍മാന്‍ എന്‍ കെ പുരുഷോത്തമന്‍ അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, വി കെ ശ്രീകണ്ഠന്‍ എംപി, കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസഫ് വാഴയ്ക്കന്‍, ഷാനിമോള്‍ ഉസ്മാന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി,ഡിസിസി പ്രസിഡന്റ് സി പി മാത്യു, അഡ്വ. ഇഎം ആഗസ്തി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?