വണ്ടിപ്പെരിയാറില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചു: മാലിന്യം തള്ളിയാല്‍ പിടിവീഴും

വണ്ടിപ്പെരിയാറില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചു: മാലിന്യം തള്ളിയാല്‍ പിടിവീഴും

Mar 15, 2025 - 00:22
 0
വണ്ടിപ്പെരിയാറില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചു: മാലിന്യം തള്ളിയാല്‍ പിടിവീഴും
This is the title of the web page

ഇടുക്കി: ദേശീയപാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലായി 6 സിസി ടിവി ക്യാമറകളാണ് സ്ഥാപിച്ചത്. മാലിന്യമുക്ത നവകേരളം ക്യാമ്പതിന്റെ ഭാഗമായി വാര്‍ഡുകളില്‍ ശുചീകരണം നടത്തിവരികയാണ്. പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാലിന്യം തള്ളല്‍ തടയാനാണ് ക്യാറമകള്‍ സ്ഥാപിച്ചത്. മാലിന്യം തള്ളുന്നവരില്‍നിന്ന് 10,000 മുതല്‍ 2 ലക്ഷം രൂപ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow