മൂന്നാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തില്‍
മൂന്നാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തില്‍
ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തില്‍. ശുചിമുറി ഉപയോഗിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ വെള്ളം ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ലാബുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. തോട്ടം മേഖലയിലെ 120 വിദ്യാര്‍ഥികളാണ് മൂന്നാര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്നത്. 2020ഇല്‍ പുതിയ കെട്ടിടം നിര്‍മിക്കുകയും എന്നാല്‍ എന്‍ഓസി ലഭിക്കാത്തതിനാല്‍ സമീപത്തെ ഹൈസ്‌കൂള്‍ കെട്ടിടത്തിലേക്ക് താത്കാലികമായി വൈദ്യുതി എടുക്കുകയായിരുന്നു. കൊല്ലത്ത് വൈദ്യൂതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മൂന്നാര്‍ സ്‌കൂളിലെ താല്‍കാലിക വൈദ്യുതി ബന്ധം വിശ്ചേദിച്ചത്. നിലവില്‍ ശുചിമുറിയിലേക്ക് പോലും വെള്ളം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സമീപത്തെ വീട്ടില്‍ നിന്ന് വെള്ളം ഓസ് ഉപയോഗിച്ച് ബക്കറ്റില്‍ എടുത്താണ് ഉപയോഗിക്കുന്നത.് കെട്ടിടത്തിന് എന്‍ഓസി ലഭിക്കുന്നതിനുള്ള രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. വൈദ്യൂതി ബന്ധം പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് വിദ്യാര്‍ഥികളും പിടിഎയും പറഞ്ഞു.
What's Your Reaction?