ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ചിയാര്‍ മേഖലാ സമ്മേളനം നടത്തി
ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ചിയാര്‍ മേഖലാ സമ്മേളനം നടത്തി
ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ചിയാര്‍ മേഖലാ സമ്മേളനം തൊപ്പിപ്പാള
യില്‍ നടന്നു. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ടി ആര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ചികിത്സ, വിവാഹം ധനസഹായങ്ങള്‍, മക്കള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവ നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ ക്ഷേമനിധി ബോര്‍ഡ് പിന്നോക്കം പോകുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ മേഖല പ്രസിഡന്റ് ബില്‍ഫി മാത്യു അധ്യക്ഷനായി യൂണിയന്‍ സെക്രട്ടറി രഘു കുന്നുംപുറം, മേഖലാ സെക്രട്ടറി വര്‍ഗീസ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?