അടിമാലിയിൽ വില്‍പ്പനക്കായി സൂക്ഷിച്ച 1.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
അടിമാലിയിൽ വില്‍പ്പനക്കായി സൂക്ഷിച്ച 1.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഇടുക്കി : വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് പിടിയിൽ. ചെറുതോണി കൊളുമ്പൻ നഗർ സ്വദേശി രഞ്ജിത്(24) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് ഒരു കിലോയിലധികം കഞ്ചാവും സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശി, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്മാരായ ദിലീപ് എന്‍ കെ, ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാനുവല്‍ എന്‍ ജെ, സിഇഒമാരായ സുരേഷ് കെ എം, യദുവംശരാജ്, അലി അഷ്‌കര്‍, വനിത സിഇഒ സിമി ഗോപി എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?