മാസ്റ്റേഴ്സ് കായികമേള: 85-ാം വയസിൽ എം ജെ ജേക്കബ് നേടിയത് 3 സ്വർണം
മാസ്റ്റേഴ്സ് കായികമേള: 85-ാം വയസിൽ എം ജെ ജേക്കബ് നേടിയത് 3 സ്വർണം
ഇടുക്കി : പ്രായം 85ൽ എത്തിയിട്ടും ട്രാക്കിലും ഫീൽഡിലും കുതിപ്പ് തുടർന്ന് പറവൂർ മുൻ എംഎൽഎ എം ജെ ജേക്കബ്. നെടുങ്കണ്ടത്ത് നടക്കുന്ന മാസ്റ്റേഴ്സ് മീറ്റിൽ 80 പ്ലസ് കാറ്റഗറിയിൽ മത്സരിച്ച മൂന്നിനങ്ങളിലും സ്വർണം നേടിയാണ് എം ജെ ജേക്കബ് കുതിപ്പ് തുടരുന്നത്. 1958കളിൽ തുടങ്ങിയ മെഡൽ കൊയ്ത്ത് ഇപ്പോഴും തുടരുകയാണ് എം കെ ജേക്കബ്. സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ നിരവധിതവണ സ്വർണം നേടിയതിന് പുറമേ രാജ്യ-രാജ്യാന്തര മീറ്റുകളിലും മികവു തെളിയിച്ചാണ് ഇത്തവണ സംസ്ഥാന മീറ്റിന് ഇറങ്ങിയത്. ഹർഡിൽസിലും ലോങ്ജംപിലുമാണ് ഇത്തവണ സ്വർണം തൂക്കിയത്. രാജ്യത്തെ പ്രതിനിധീകരിച്ച് ജപ്പാൻ, ചൈന, മലേഷ്യ, സിം ഗപ്പൂർ, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഫ്രാൻസ്, ഓസ്ട്രേലിയ, ഫിൻ ലാൻഡ്, ജർമ്മനി, അമേരിക്ക തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും മത്സരിക്കാനും മെഡലുകൾ നേടാനുമായി. അതിരാവിലെ എഴുന്നേറ്റുള്ള ചിട്ടയായ വ്യായാമ മുറകളും മുടങ്ങാത്ത പരിശീലനവുമാണ് വിന്നിങ് സീക്രട്ടെന്ന് എം ജെ ജേക്കബ് പറയുന്നു. മന്ത്രിയായിരുന്ന പിറവം എം എൽഎ ടി എം ജേക്കബിനെ പരാജയപ്പെടുത്തിയാണ് 2006ൽ നിയമസഭാ തെരഞ് ടുപ്പിലെ കന്നിയങ്കം ജയിച്ചത്. കൂടാതെ 15വർഷത്തോളം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. ഇക്കാലയളവിൽ പലതവണ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പുതുതായി എത്തുന്ന കായികതാരങ്ങൾക്ക് ഇനിയും പ്രചോദനമായി താൻ ട്രാക്കിലും ഫീൽഡിലും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് ഇടുക്കിയിൽ നിന്നുള്ള എം ജെ ജേക്കബിന്റെ മടക്കം
What's Your Reaction?