എക്യുമെനിക്കൽ ക്രിസ്മസ് കാരോൾ: സമ്മാനങ്ങൾ വിതരണം ചെയ്തു

എക്യുമെനിക്കൽ ക്രിസ്മസ് കാരോൾ: സമ്മാനങ്ങൾ വിതരണം ചെയ്തു

Jan 5, 2026 - 09:59
 0
എക്യുമെനിക്കൽ ക്രിസ്മസ് കാരോൾ: സമ്മാനങ്ങൾ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി : കട്ടപ്പനയിലെ സംയുക്ത ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി എച്ച് സി എൻ നടത്തിയ ഓൺലൈൻ മത്സരത്തിലേ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. 
കട്ടപ്പന സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി ഒന്നാം സമ്മാനവും വെള്ളയാംകുടി സെന്റ് ജോർജ് പള്ളി രണ്ടാം സമ്മാനബും കട്ടപ്പന ഓക്സീലിയം സ്കൂൾ മൂന്നാം സമ്മാനവും നേടി.  ഒന്നാം സ്ഥാനം ലഭിച്ചവർക്ക് എസ്മാർട്ട് നൽകിയ 10000 രൂപയും രണ്ടാം സ്ഥാനം ലഭിച്ചവർക്ക് കട്ടപ്പന ട്രേഡിംഗ് കമ്പനി  നൽകിയ 7000 രൂപയും മൂന്നാം സ്ഥാനം ലഭിച്ചവർക്ക് സെറാ കർട്ടൻസ് 5000 രൂപയുമാണ്  സമ്മാനമായി നൽകിയത്.വൈ എം സി എ പ്രസിഡന്റ് കെ. ജെ.ജോസഫ് അധ്യക്ഷനായി. എച്ച് സി എൻ എം ഡി ജോർജി മാത്യു മുഖ്യപ്രഭാഷണം നടത്തി.റവ. വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ, ഡോ. ബിനോയി പി. ജേക്കബ്, ഫാ. സജോ ജോഷ്വാ മാത്യു, സിസ്റ്റർ ലിൻസി മാത്യു, സെക്രട്ടറി സൽജു ജോസഫ്, എക്യുമെനിക്കൽ ക്രിസ്തുമസ് കരോൾ കോ_ഓർഡിനേറ്റർ പി.എം. തോമസ്, യു. സി. തോമസ്, ടോമി ഫിലിപ്പ്, ലാൽ പിറ്റർ പി.ജി. എന്നിവർ  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow