മാസ്‌റ്റേഴ്‌സ് സംസ്ഥാന കായികമേള: 489 പോയിന്റുമായി എറണാകുളം ചാമ്പ്യൻമാർ
മാസ്‌റ്റേഴ്‌സ് സംസ്ഥാന കായികമേള: 489 പോയിന്റുമായി എറണാകുളം ചാമ്പ്യൻമാർ
ഇടുക്കി : നെടുങ്കണ്ടത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിൽ 489 പോയിന്റുമായി എറണാകുളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 228 പോയിന്റ് നേടിയ കണ്ണൂരാണ് റണ്ണേഴ്‌സ് അപ്. 237 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും 222 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനവും നേടിയപ്പോള്‍ ആതിഥേയരായ ഇടുക്കി 203 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. പുരുഷ, വനിതാ വിഭാഗങ്ങളിലും എറണാകുളമാണ് ചാമ്പ്യന്‍മാര്‍. 28 മുതൽ ഫെബ്രുവരി ഒന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശിയ മേളയ്ക്ക് മുന്നോടിയായാണ് സംസ്ഥാന മേള നടന്നത് . 30 വയസുമുതൽ 90 വയസുവരെ പ്രായമുള്ള താരങ്ങൾക്കായി സംഘടിപ്പിച്ച മേളയിൽ വിവിധ ജില്ലകളിൽ നിന്നായി 1400 ലധികം താരങ്ങൾ പങ്കെടുത്തു. 87 കാരനായ മുൻ പിറവം എം എൽ എ എം ജേ ജേക്കബ് ഉൾപ്പടെ പ്രായത്തെ തോൽപിച്ച് കളികളങ്ങളിൽ സജീവമായ നിരവധി പേരാണ് മേളയിൽ പങ്കെടുത്തത്
What's Your Reaction?