ശബരിമല തീർഥാടകർക്കായി കുമളിയിൽ പഞ്ചായത്ത് താൽക്കാലിക വിരിപ്പന്തൽ നിർമിച്ചു
ശബരിമല തീർഥാടകർക്കായി കുമളിയിൽ പഞ്ചായത്ത് താൽക്കാലിക വിരിപ്പന്തൽ നിർമിച്ചു
ഇടുക്കി : ശബരിമല ഇടത്താവളമായ കുമളിയിൽ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി പഞ്ചായത്ത് താൽക്കാലിക വിരിപ്പന്തൽ നിർമിച്ച് നൽകി . വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം എം വർഗീസ് നിർവഹിച്ചു. ബസ് സ്റ്റാൻഡിനോടുചേർന്ന് പഞ്ചായത്ത് ഓഡിറ്റോറിയം നേരത്തെ നിലനിന്നിരുന്ന സ്ഥലത്താണ് വിരിപ്പന്തൽ സജ്ജീകരിച്ചത്. വൈസ് പ്രസിഡന്റ് ഷക്കീല ടീച്ചർ അധ്യക്ഷതയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, കെകെ വി വി ഇ എസ് കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, സന്തോഷ് പി ഉമ്മൻ, ബിജു ദാനിയേൽ, ഷൈലജ ഹൈദ്രോസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിശ്രമിക്കാനെത്തിയ തീർഥാടകരെ പൂക്കൾ നൽകി സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ പി പി റഹിം, കെ എസ് മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി
What's Your Reaction?